ഫെയ്സ്ബുക്കിൽ പലപ്പോഴും മലയാളം മിഷൻ ഉത്പന്നങ്ങളുടെ പ്രമോഷൻ കണ്ടാണ് അവരുടെ ഓൺലൈൻ സുവനീർ ഷോപ്പിൽ കയറി നോക്കിയത്.
എന്തൊരു വൈവിധ്യമുള്ള പ്രോഡക്ട് റേഞ്ചാണ്.
മലയാളം മിഷൻ എന്നൊക്കെ കേൾക്കുമ്പോൾ മനസ്സിൽ വരുന്ന അക്കാദമിക്ക് ആയ ഒരു ഇമേജ് ഉണ്ടല്ലോ.
അതിനെ മറികടന്ന് മലയാളം ടീ ഷർട്ടായും ജ്യൂട്ട് ബാഗായും മഗ്ഗുകളായും സാരിയായും ബുക്ക്മാർക്കായും ഒക്കെ ന്യൂജെൻ മാർക്കറ്റിൽ ഇറങ്ങി നിൽക്കുകയാണ് മിഷൻ.
കാലത്തോട് എത്ര പെട്ടെന്നാണ് റെസ്പോണ്ട് ചെയ്യുന്നുവെന്നതും ശ്രദ്ധേയമാണ് – മലയാളം മാസ്കും ഇപ്പോൾ പുറത്തു വന്നിരിക്കുന്നു.
ഭാഷാ പ്രചാരണത്തിനൊപ്പം ബിസിനസ്സ് മോഡലായും കൂടി, അങ്ങനെ നമ്മൾ ഒരിക്കലും സങ്കൽപിക്കാത്ത, ഒരു സ്ഥാപനം മാറുകയാണ്.
പ്രോഫിറ്റ് മെയ്ക്കിങ് ആയാൽ മാത്രമേ ഇത്തരം സ്ഥാപനങ്ങൾക്കു മുന്നോട്ടു പോകാനാകൂ എന്നതാണ് സത്യം. അല്ലെങ്കിൽ, പതിവുപോലൊരു
സർക്കാർ വകുപ്പോ വിഭാഗമോ ഒക്കെയായി അവ ഉറക്കം തുങ്ങി നിൽക്കും.
ഭാവനാപൂർണായ വിഷൻ ഉണ്ടെങ്കിൽ സ്ഥാപനങ്ങളെ എങ്ങനെ ക്രിയാത്മകമായി മുന്നോട്ടു നയിക്കാമെന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ്
മലയാളം മിഷൻ.
കൂടുതൽ പ്രോഡക്ട്സും കൂടുതൽ ശക്തമായ മാർക്കറ്റിങ്ങുമായി മലയാളം മിഷൻ വളരട്ടെ. ഓൺലൈനായി സാധനങ്ങൾ വാങ്ങാനുള്ള സംവിധാനമുണ്ടാകട്ടെ.
വിപണി വലുതാകട്ടെ. മലയാളം ലാഭമുണ്ടാക്കുക കൂടി ചെയ്യുന്ന ഒരു ഭാഷയാകട്ടെ!
Suja Susan George ടീച്ചറെ കയ്യടിച്ച് അഭിനന്ദിച്ചേ മതിയാകൂ.